കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യു.ഡി.എഫ് യോഗം ചേരുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കെ.പി.സി.സി നിര്‍വാഹകസമിതി യോഗത്തിനു ശേഷം ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്നു സൂചന. കുഞ്ഞാലിക്കുട്ടി, ആര്‍.എസ്.പി.ബി, കേരള കോണ്‍ഗ്രസ് പിള്ള-ജേക്കബ്ബ് തുടങ്ങിയ പല പ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണു കരുതുന്നത്. കെ.പി.സി.സി യോഗം കഴിഞ്ഞാലുടന്‍ യു.ഡി.എഫ് ഉന്നതാധികാര സമിതിയുടെ യോഗം ചേരുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു.

ഇതേ സമയം ഡിസംബര്‍ 22നു ചേരാന്‍ തീരുമാനിച്ചിരുന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം യോഗം 29ലേക്കു മാറ്റിവച്ചതായി നിയമസഭാകക്ഷി സെക്രട്ടറി കെ.സി ജോസഫ് അറിയിച്ചു.

ഐസ്ക്രീം പ്രശ്നം മുതല്‍ ജേക്കബ്ബ് പ്രശ്നം വരെയുള്ളവ സര്‍ക്കാരിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന സാഹചര്യത്തില്‍ ഇവ സംബന്ധിച്ച് അന്തിമതീരുമാനമെടുക്കാതെ കഴിയില്ലായെന്ന നിലപാടാണ് ഭൂരിഭാഗം കോണ്‍ഗ്രസ് അംഗങ്ങള്‍ക്കുമുള്ളത്.

രാജ്യസഭാതെരഞ്ഞെടുപ്പു മുതല്‍ പ്രശ്നങ്ങള്‍ മുന്നണിയെ വിടാതെ പിന്‍തുടരുകയാണ്. മുന്നണിയിലെ കൂട്ടുക്ഷികളായ പിള്ള, ജേക്കബ്ബ് ഗ്രൂപ്പുകള്‍ തെരഞ്ഞെടുപ്പില്‍ മുന്നണിസ്ഥാനാര്‍ത്ഥികള്‍ക്കെതിരായി പ്രവര്‍ത്തിച്ചെന്ന ആരോപണത്തെ തുടര്‍ന്ന അവരെ പുറത്താക്കിയത് പാര്‍ട്ടിക്കു തന്നെ ദോഷമായിവരുന്ന സാഹചര്യമാണു നിലവിലുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X