കേരളത്തിലും രാഷ്ട്രീയമാഫിയ: വെളിയം
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ മാഫിയ വളരുന്നുവെന്ന് പെണ്‍വാണിഭ വിവാദങ്ങളോടനുബന്ധിച്ച് വ്യക്തമായതായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.
കേരള യൂത്ത്ഫ്രണ്ട് സെക്കുലറിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ രാഷ്ട്രീയ സദാചാര കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പീഡനങ്ങള്‍ക്ക് ഇരയായവരേയും മറ്റു ബന്ധുക്കളേയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് മാഫിയാ സാന്നിധ്യമാണ് കാണിക്കുന്നത്.
പണത്തിനും സുഖസൗകര്യങ്ങള്‍ക്കും വേണ്ടി രാഷ്ട്രീയത്തിലെത്തുന്നവരാണ് സദാചാര വിരുദ്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് ജനാധിപത്യത്തെ അപകടത്തിലാക്കും.
കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും നീല പ്രവണതകള്‍ കാണുന്നുണ്ടെന്നും അവ പരിഹരിക്കാന്‍ എല്ലാവരും ബോധപൂര്‍വം പരിശ്രമിക്കണമെന്നും തലേക്കുന്നില്‍ ബഷീര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications