Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിശ്വാസപ്രമേയത്തെപ്പറ്റി ആലോചിക്കും :വി.എസ്

പാലക്കാട്: ബജറ്റ് സമ്മേളനത്തില്‍ യു.ഡി.എഫ്. സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിനെക്കുറിച്ചാലോചിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ .

ബജറ്റ് സമ്മേളനം നടത്തുന്നത് ജനാധിപത്യ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താനാണ്. കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നയത്തോട് വ്യത്യസ്ത പ്രതികരണമുള്ളവരാണ് ഇന്നത്തെ യു.ഡി.എഫിലെ പല കക്ഷികളും. കോണ്‍ഗ്രസിലെതന്നെ ആരെങ്കിലും പ്രതിപക്ഷത്തില്‍ കൂടുമോയെന്നും അവര്‍ക്കാശങ്കയുണ്ട്.

മുഖ്യമന്ത്രിയുടെ നാടുചുറ്റലാണിന്ന് പ്രധാനവിഷയമായി കേള്‍ക്കുന്നത്. പ്രശ്നത്തില്‍ അന്വേഷണത്തിനുള്ള നടപടി സ്വീകരിക്കാതെ ഒഴിഞ്ഞുമാറുകയും ചെയ്യുന്നു. അഡ്വക്കറ്റ് ജനറലിനും പ്രോസിക്യൂഷന്‍ ജനറലിനും പകരം വളരെ നിലവാരം കുറഞ്ഞ ഒരാളെ ഐസ്ക്രീം പാര്‍ലര്‍ കേസ് ഏല്‍പ്പിച്ചിരിക്കുകയാണ്.

കേരളത്തിന്റെ പ്രശ്നങ്ങള്‍ ആന്റണിയുടെ കാലം തൊട്ടേ അവഗണിച്ചത് ഉമ്മന്‍ചാണ്ടിയും തുടരുകയാണ്. സ്വര്‍ണക്കടക്കാര്‍ക്ക് പട്ടണങ്ങളിലെ കണ്ണായ സ്ഥലങ്ങള്‍ കൈമാറി കമ്മിഷന്‍ വാങ്ങാനുള്ള നീക്കം മാത്രമാണ് നടക്കുന്നത്. ലീഗിലെ ലീ എന്നു കേട്ടാലേ ഭരണമുന്നണിയിലെ പലര്‍ക്കും വിറയല്‍ തുടങ്ങുമെന്നും വി.എസ്. പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+