അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ക്ക് വേതനമില്ല
ദില്ലി: അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് തൊഴിലില്ലായ്മാ വേതനം നല്‍കാനുള്ള നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് തൊഴില്‍മന്ത്രി കെ. ചന്ദ്രശേഖര്‍റാവു രാജ്യസഭയില്‍ അറിയിച്ചു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ 2004 സപ്തംബര്‍ 30 വരെയുള്ള റെക്കോര്‍ഡുകള്‍ അനുസരിച്ച് 4.07 കോടി തൊഴില്‍ അന്വേഷണകരാണ് രാജ്യത്തുള്ളത്.
ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളുമായ 51.10 ലക്ഷം പേരും 77 ലക്ഷം പ്സട് പാസായവരും 1.68 കോടി മെട്രിക്കുലേഷന്‍ പാസായവരുമാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റര്‍ ചെയ്തിരിക്കുന്നത്.
500 ഐടിഐകള്‍ നവീകരിക്കുന്നതിനായി ഘട്ടങ്ങളായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സഹായം നല്‍കും. ഇതുവരെ 265 ഐടിഐകള്‍ നവീകരിക്കുന്നതിന് സംസ്ഥാന-കേന്ദ്രഭരണപ്രദേശ സര്‍ക്കാരുകളില്‍ നിന്ന് അഭ്യര്‍ഥന ലഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 100 ഐടിഐകളാണ് നവീകരിക്കുന്നത്.












Click it and Unblock the Notifications