കാഞ്ചി: വധശ്രമക്കേസിലും ജാമ്യാപേക്ഷ നല്‍കി
ദില്ലി: കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതി വധശ്രമക്കേസിലും സുപ്രിം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. നേരത്തെ ശങ്കരാരാമന്‍വധക്കേസില്‍ ശങ്കരാചാര്യര്‍ സുപ്രിം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.
2002ല്‍ മഠം ജീവനക്കാരനായ രാധാകൃഷ്ണനെയും കുടുംബത്തെയും ആക്രമിച്ച കേസിലാണ് ഡിസംബര്‍ 16 വ്യാഴാഴ്ച ജയേന്ദ്ര സരസ്വതി ജാമ്യാപേക്ഷ നല്‍കിയത്.
പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ചൂണ്ടിക്കാട്ടി ചെന്നൈ സെഷന്‍സ് കോടതി വധശ്രമക്കേസില്‍ ശങ്കരാചാര്യര്‍ നല്‍കിയ ജാമ്യാപേക്ഷ കഴിഞ്ഞ ഡിസംബര്‍ 10ന് തള്ളിയിരുന്നു. ഇതിതെനതിരെയാണ് ശങ്കരാചാര്യര്‍ സുപ്രിം കോടതിയെ സമീപിച്ചത്.
ശങ്കരാരാമന്‍വധക്കേസിലെ ജാമ്യാപേക്ഷയിന്മേല്‍ സുപ്രിം കോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും.












Click it and Unblock the Notifications