Get Updates
Get notified of breaking news, exclusive insights, and must-see stories!

അംഗങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ രാജിവയ്ക്കാം: സോമനാഥ് ചാറ്റര്‍ജി

ദില്ലി: ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ഡിസംബര്‍ 16 വ്യാഴാഴ്ച സഭയില്‍ രാജിസന്നദ്ധത പ്രകടിപ്പിച്ചു.

ബിജെപി എംപിമാര്‍ തന്നെ ഏകാധിപതിയെന്ന് വിളിച്ചതിലുള്ള പ്രതിഷേധസൂചകമായാണ് സോമനാഥ് ചാറ്റര്‍ജി രാജിസന്നദ്ധത പ്രകടിപ്പിച്ചത്.

സ്പീക്കര്‍ പദവിക്ക് അന്തസ് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അംഗങ്ങള്‍ താത്പര്യപ്പെടുന്നുവെങ്കില്‍ സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂവെന്നും സോമനാഥ് ചാറ്റര്‍ജി സഭയില്‍ പറഞ്ഞു. ബഹളത്തെ തുടര്‍ന്ന് ബുധനാഴ്ച നിര്‍ത്തിവച്ച സഭ വ്യാഴാഴ്ച വീണ്ടും ചേര്‍ന്നപ്പോഴാണ് ചാറ്റര്‍ജി ഇങ്ങനെ പറഞ്ഞത്.

സ്പീക്കര്‍ സ്ഥാനത്ത് തുടരുന്നത് വേദനയുണ്ടാക്കുന്ന സംഗതിയാണ്. സ്പീക്കര്‍ സ്ഥാനത്തിരിക്കുന്നതിനേക്കാള്‍ തനിക്ക് താത്പര്യം അതിനെ അഭിമുഖീകരിക്കുന്നതിനാണെന്ന് സോമനാഥ് ചാറ്റര്‍ജി പറഞ്ഞു.

സ്പീക്കര്‍ സ്ഥാനത്ത് തുടരുന്നിടത്തോളം നടപടിക്രമങ്ങള്‍ സംബന്ധിച്ച ചട്ടമനുസരിച്ച് തന്റെ ജോലി നിര്‍വഹിക്കാന്‍ ശ്രമിക്കും. മുന്‍പ്രധാനമന്ത്രി എ. ബി. വാജ്പേയിയുടെയും പ്രതിപക്ഷനേതാവ് എല്‍. കെ. അദ്വാനിയുടെയും നിര്‍ദേശം മാനിച്ച് വേദനയോടെയാണെങ്കിലും ബുധനാഴ്ച ഉച്ചക്ക് ശേഷം തനിക്ക് സഭ പിരിച്ചുവിടേണ്ടിവന്നു.

സഭാ നടപടികള്‍ ഭംഗിയായി മുന്നോട്ടുകൊണ്ടുപോവുന്നതിന് എല്ലാ പാര്‍ട്ടികളുടെയും നേതാക്കളുടെയും സഹകരണം താന്‍ തേടിയിരുന്നു. എന്നാല്‍ ചോദ്യോത്തരവേളക്ക് ശേഷം ബുധനാഴ്ച സഭാനടപടികള്‍ മുന്നോട്ടുകൊണ്ടുപോവാനായില്ല- ചാറ്റര്‍ജി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+