കൂട്ടുപ്രവര്‍ത്തനം: ബി.ജെ.പി സ്വാഗതം ചെയ്തു
പാലക്കാട്: സാധ്യമായ തലങ്ങളിലെല്ലാം ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാനുള്ള എസ്എന്‍ഡിപി-എന്‍,എസ്.എസ് തീരുമാനത്തെ ബി.ജെ.പി സ്വാഗതം ചെയ്തു. ഈ തീരുമാനത്തിലൂടെ ഹിന്ദുത്വസമത്വമെന്ന സ്വപ്നം ഒന്നുകൂടി അടുത്തുവന്നതായി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
മാറി മാറി വരുന്ന സംസ്ഥാന സര്‍ക്കാരുകകള്‍ ഹിന്ദു ജനതയ്ക്ക് അര്‍ഹമായ സ്ഥാനം കൊടുക്കുന്നില്ലെന്ന് എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും മനസിലാക്കിക്കഴിഞ്ഞു.
ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാരില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മുസ്ലീം ലീഗാണ്. ഏല്ലാവിധ ആനുകൂല്യങ്ങളും ഇപ്പോള്‍ പിന്നോക്കവിഭാഗക്കാരാണ് അനുഭവിക്കുന്നതെന്ന മുന്‍മുഖ്യമന്ത്രി എ.കെ ആന്റണിയുടെ നിലപാടു ശരിയാണെന്ന് എസ്.എന്‍.ഡി.പി -എന്‍.എസ്.എസ് ഒത്തൊരുമയിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications