ആലപ്പുഴയില്‍ അച്ചുതാനന്ദന് തിരിച്ചടി
ആലപ്പുഴ: സിപിഎം ഏരിയാ കമ്മറ്റി തെരഞ്ഞെടുപ്പില്‍ അച്യുതാനന്ദന്‍ പക്ഷത്തിന് തിരിച്ചടി. മാരാരിക്കുളം ഏരിയാ കമ്മറ്റി തെരഞ്ഞെടുപ്പില്‍ പിണറായി പക്ഷം കൂടുതല്‍ സീറ്റുകള്‍ നേടി. ഏരിയാകമ്മറ്റിയില്‍ ആകെയുള്ള 19 അംഗങ്ങളില്‍ 13 അംഗങ്ങള്‍ പിണറായി പക്ഷത്തു നിന്നാണ്. ആറംഗങ്ങള്‍ മാത്രമാണ് അച്യുതാനന്ദന്‍ പക്ഷത്തുനിന്നു തെരഞ്ഞെടുക്കപ്പെട്ടത്.
ജില്ലാ സമ്മേളനത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ട 44 പേരില്‍ 40അംഗങ്ങളും പിണറായി പക്ഷക്കാരാണ്.വി.ജി മോഹന്‍ ഏരിയാകമ്മറ്റി സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ പഞ്ചായത്ത് സ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.വി നടരാജന്‍, ഓള്‍ ഇന്ത്യാ വനിതാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ടി.പി മംഗളാമ്മ എന്നിവരാണ് അച്യുതാനന്ദന്‍ പക്ഷത്തു നിന്നു തെരഞ്ഞെടുക്കപ്പെട്ട പ്രമുഖര്‍.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. നാസര്‍, കര്‍ഷകസംഘം ജില്ലാസെക്രട്ടറി ജി വേണുഗോപാല്‍, എസ്എഫ്ഐ ജില്ലാസെക്രട്ടറി ആര്‍. റിയാസ്, മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഭാസ്കരന്‍ എന്നിവര്‍ പിണറായി പക്ഷത്തു നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രമുഖരാണ്.
ജനപദ്ധതി നടപ്പാക്കിയ മണ്ഡലമെന്ന നിലയില്‍ മാരാരിക്കുളം തെരഞ്ഞെടുപ്പ് പ്രത്യേകപ്രാധാന്യമര്‍ഹിച്ചിരുന്നു. സിപിഎം സംസ്ഥാന കമ്മററി തള്ളിക്കളഞ്ഞ നാലാംലോകസിദ്ധാന്തവാദത്തിന്റെ അരികു പിടിച്ചാണ് ശാസ്ത്രസാഹിത്യപരിഷത്തിന്റെ സഹായത്തോടെ തോമസ് ഐസക് മാരാരിക്കുളത്ത് ജനപദ്ധതി നടപ്പാക്കിയതെന്ന് അച്യതാനന്ദന്‍ പക്ഷം ആരോപിച്ചിരുന്നു.
എന്നാല്‍ ഇത്തരം ആരോപണങ്ങളൊന്നും അച്യുതാനന്ദന്‍ പക്ഷത്തിനു മുന്‍തൂക്കം നല്‍കിയില്ലെന്നാണ് മാരാരിക്കുളം തെരഞ്ഞെടുപ്പുഫലം തെളിയിക്കുന്നത്.
ഡിസംബര്‍ 13 തിങ്കളാഴ്ചയാണ് സിപിഎം സമ്മേളനങ്ങള്‍ ആരംഭിച്ചത്.












Click it and Unblock the Notifications