ഐസ്ക്രീം കേസ്: വാദം വെള്ളിയാഴ്ചത്തേക്ക് മാറ്റി
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മജിസ്ട്രേറ്റ് ഡിസംബര്‍ 17 വെള്ളിയാഴ്ചത്തേക്ക് മാറ്റി.
പ്രതിസ്ഥാനത്തു നിന്നും തങ്ങളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഏഴ് പ്രതികള്‍ നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് മാറ്റിയത്.
വ്യാഴാഴ്ചയാണ് കേസില്‍ കോടതി വാദം കേള്‍ക്കാനിരുന്നത്. വ്യാഴാഴ്ച കോടതിയില്‍ പരിഗണനയ്ക്കുള്ള കേസുകളുടെ ബാഹുല്യം കണക്കിലെടുത്താണ് കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. വ്യാഴാഴ്ച അവധിയെടുത്ത ഒരു ജഡ്ജി പരിഗണിക്കേണ്ടിയിരുന്ന അടിയന്തിര ഹര്‍ജികള്‍ ജസ്റിസ് കെ. പത്മനാഭന്‍ നായരുടെ ബെഞ്ചിലേക്ക് മാറ്റിയതിനാലാണ് അദ്ദേഹത്തിന്റെ പരിഗണനയിലുള്ള ഐസ്ക്രീം കേസ് മാറ്റിയത്.












Click it and Unblock the Notifications