കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രന്റെ വെളിപ്പെടുത്തല്‍ ലീഗിന് തിരിച്ചടി

  • By Staff
Google Oneindia Malayalam News

കൊച്ചി: സംവരണ നിയമത്തില്‍ പിടിച്ച് ആനുകൂല്യങ്ങള്‍ നേടാനുള്ള മുസ്ലിംലീഗ് ശ്രമത്തിന് ജസ്റിസ് നരേന്ദ്രന്റെ വെളിപ്പെടുത്തലുകള്‍ തിരിച്ചടിയാവുന്നു.

പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രത്യേക നിയമനത്തിന് താന്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നും അതിന് ഭരണഘടനപ്രകാരം കഴിയില്ലെന്നും ജസ്റിസ് നരേന്ദ്രന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. താന്‍ റിപ്പോര്‍ട്ട് നല്‍കും മുമ്പാണ് ഏതോ മുന്നണി അവരുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇക്കാര്യം വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ജസ്റിസ് നരേന്ദ്രന്റെ വെളിപ്പെടുത്തല്‍ മുസ്ലിംലീഗുകാര്‍ക്ക് കനത്ത ആഘാതമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ആണ് അവരുടെ പ്രകടനപത്രികയില്‍ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം പ്രത്യേക നിയമനം നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തത്. മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പു കാലത്ത് ഇതിന് വലിയ തോതില്‍ പ്രചാരവും നല്‍കിയിരുന്നു. ഇപ്പോള്‍ മന്ത്രി കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട സ്ത്രീപീഡനക്കേസും മഞ്ചേരിയിലെ ലോകസഭാ തിരഞ്ഞെടുപ്പ് ഫലവും ഉണ്ടാക്കിയ പ്രതിസന്ധി തരണം ചെയ്യാന്‍ നരേന്ദ്രന്‍ കമ്മീഷനില്‍ തൂങ്ങാനായിരുന്നു മുസ്ലിംലീഗിന്റെ ശ്രമം.

കുഞ്ഞാലിക്കുട്ടി രാജിവയ്ക്കേണ്ടി വന്നാല്‍ പ്രത്യേക നിയമനത്തിനായി പിന്നാക്ക വിഭാഗങ്ങളുടെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ലീഗ് ആലോചിക്കുന്ന വേളയിലാണ് ജസ്റിസ് നരേന്ദ്രന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്.

സമര്‍പ്പിക്കാത്ത റിപ്പോര്‍ട്ടിന്റെ പേരിലാണ് നിയമനം വാഗ്ദാനം ചെയ്തതെന്ന പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ലീഗിന്റെ ആത്മാര്‍ത്ഥതയെ സമുദായം തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യമാണിപ്പോള്‍ നിലവിലുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X