Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളാപ്പള്ളിക്കു വിമര്‍ശനം

ആലപ്പുഴ: എന്‍.എസ്.എസിന്റെ കൂടെ ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള എസ്.എന്‍.ഡി.പി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ തീരുമാനത്തെ പിന്നോക്കവിഭാഗക്കാരുടെ സംഘടനയായ റിസര്‍വേഷന്‍ പ്രോട്ടക്ഷന്‍ കൗണ്‍സില്‍ അപലപിച്ചു.

സംവരണത്തെ എതിര്‍ക്കുന്ന എന്‍എസ്എസിനെ പിന്‍തുണയ്ക്കുന്ന യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നടപടി ശരിയല്ലെന്ന് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി വി.ദിനകരന്‍ പറഞ്ഞു.

സംസ്ഥാനത്തെ 73 പിന്നാേേക്കസമുദായങ്ങളും ഈ നീക്കത്തെ ശക്തിയായി എതിര്‍ക്കും. ഈഴവസമുദായങ്ങള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഗവണ്‍മെന്റില്‍ നിന്നും നേടിയെടുത്ത വെള്ളാപ്പള്ളി പിന്നോക്കസമുദായങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. ഹിന്ദു സമൂഹത്തിനു വേണ്ടി സംസാരിക്കുവാന്‍ നാരായണപ്പണിക്കര്‍ക്കോ വെള്ളാപ്പള്ളിക്കോ യാതൊരര്‍ഹതയുമില്ല.

പിന്നോക്കസമുദായക്കാര്‍ക്കുള്ള ഗവണ്‍മെന്റ് ഫണ്ടു മുഴുവന്‍ ഈഴവസമുദായത്തിനാണു ലഭിച്ചത്. തിരിച്ചടക്കാനാകാത്തതു മൂലം ഇതെഴുതിത്തള്ളാന്‍ വെള്ളാപ്പള്ളി ഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുത്തിവരികയാണ്.

നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഗവണ്‍മെന്റിനു നിവേദനം നല്‍കിയ സംഘത്തെ നയിച്ച വെള്ളാപ്പള്ളിയിപ്പോള്‍ എതിര്‍പക്ഷത്തിന്റെ കൂടെയാണ്.

പിന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കണെങ്കില്‍ ഭരണഘടന മാറ്റേണ്ടിവരുമെന്ന ജസ്റിസ് നരേന്ദ്രന്റെ അഭിപ്രായം തന്നെ അദ്ഭുതപ്പെടുത്തിയെന്നും ദിനകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+