നടന്‍ പ്രതാപ്ചന്ദ്രന്‍ അന്തരിച്ചു
പത്തനംതിട്ട: പ്രശസ്ത ചലച്ചിത്ര-ടിവി സീരിയല്‍ നടന്‍ പ്രതാപ്ചന്ദ്രന്‍ (63) അന്തരിച്ചു. ഡിസംബര്‍ 16 വ്യാഴാഴ്ച രാവിലെ അഞ്ച് മണിക്ക് ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശവസംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് നടക്കും.
മൂന്നൂറ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രതാപ്ചന്ദ്രന്‍ ശ്രദ്ധേയമായ ഏതാനും കഥാപാത്രങ്ങളെ തന്റെ അഭിനയജീവിതത്തിനിടയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒട്ടേറെ ടിവി സീരിയലുകളിലും അഭിനയിച്ചു.
നാടകരംഗത്ത് കഴിവ് തെളിയിച്ചതിന് ശേഷമാണ് പ്രതാപ്ചന്ദ്രന്‍ സിനിമയില്‍ സജീവമായത്. പ്രതാപ്ചന്ദ്രന്റെ വില്ലന്‍ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. പ്രേംനസീറിന്റെയും സത്യന്റെയും മധുവിന്റെയും അച്ഛനായി അഭിനയിച്ചിട്ടുള്ള പ്രതാപ്ചന്ദ്രന്‍ അവസാനകാലത്തും സിനിമയില്‍ സജീവമായിരുന്നു.
നിര്‍മാണരംഗത്തും പ്രതാപ്ചന്ദ്രന്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. മാനവധര്‍മം, പ്രകടനം, കോടതി ഇവിടെ അങ്ങനെ, കാട്ടുതീ എന്നിവ പ്രതാപ്ചന്ദ്രന്‍ നിര്‍മിച്ച ചിത്രങ്ങളാണ്.
ചന്ദ്രികയാണ് ഭാര്യ. അനൂപ്, ദീപക്, പ്രതിഭ എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications