ജോലിവാഗ്ദാനം: യുവജനനേതാവിനെതിരെ പരാതി
തിരുവനന്തപുരം: റെയില്‍വെയില്‍ ജോലിവാഗ്ദാനം നല്‍കി യുവജനനേതാവ് രണ്ടുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
പത്തനംതിട്ട കുളനട ചെന്നീര്‍ക്കര ശ്രീവിഹാറില്‍ എസ്. കിഷോറാണ് സഹോദരനായ ദിലീപിന് ജോലി വാഗ്ദാനം ചെയ്ത് പററിച്ചതായി ഡി.ജി.പിക്ക് പരാതി നല്‍കിയത്.
ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് പണം മടക്കി നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ വണ്ടിച്ചെക്ക് നല്‍കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
ഡി.ജി.പിയുടെ നിര്‍ദേശമനുസരിച്ച് ഫോര്‍ട്ട് എ.സി അന്വേഷണമാരംഭിച്ചു.












Click it and Unblock the Notifications