മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യം: വി.എസ്.
അങ്കമാലി: പ്രതിപക്ഷം സഹകരിച്ചാല്‍ ബജറ്റ് സമ്മേളനം നേരത്തെ നടത്താമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. അങ്കമാലിയില്‍ പത്രലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാതെ നിയമസഭയില്‍ നിന്ന് രക്ഷപ്പെട്ട മുഖ്യമന്ത്രി വീണ്ടും പ്രതിപക്ഷസഹകരണം തേടുന്നത് തട്ടിപ്പാണ്. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയാണ് നിയമസഭ. പ്രതിപക്ഷം ഇത്തരം പൊതുപ്രശ്നങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്യും. സഭ നിര്‍ത്തിവച്ചതിന് ഉമ്മന്‍ചാണ്ടി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത് സ്വന്തം വീഴ്ച മറയ്ക്കാനാണ്.
യുഡിഎഫ് ഘടകകക്ഷികളും അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്താല്‍ സ്ഥിതി വഷളാവുമെന്നു കണ്ടാണ് സമ്മേളനം നടത്താതെ ഉമ്മന്‍ചാണ്ടി മുങ്ങിയത്. പ്രതിപക്ഷമാണ് അടിയന്തര പ്രമേയം കൊണ്ടുവന്നതെങ്കിലും യുഡിഎഫ് ഘടകകക്ഷികള്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടും. കുഞ്ഞാലിക്കുട്ടിപ്രശ്നത്തില്‍ കോണ്‍ഗ്രസ്സിലും ഘടകകക്ഷികളിലും ശക്തമായ എതിര്‍പ്പുണ്ട്.
രജനിപ്രശ്നത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണി വിഷയത്തിന്റെ അടിയന്തര സ്വഭാവം പരിഗണിച്ച് പ്രമേയം ചര്‍ച്ച ചെയ്തിരുന്നുവെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications