Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ ആശുപത്രിയിലെ കുത്തിവയ്പ് സുരക്ഷിതമല്ല

ദില്ലി: സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുന്ന 69 ശതമാനം കുത്തിവയ്പുകള്‍ സുരക്ഷിതമല്ലെന്നും ഒരു പ്രാവശ്യം മാത്രമുപയോഗിക്കാന്‍ കഴിയുന്ന ഓട്ടോ ഡിസ്പോസബിള്‍ സിറിഞ്ചുകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പുമന്ത്രി ആര്‍.രാംദോസ് രാജ്യസഭയെ അറിയിച്ചു.

ആവശ്യമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളാത്തതു കാരണമാണ് 35 ശതമാനം കുത്തിവയ്പുകള്‍ സുരക്ഷിതമല്ലാത്തത്. ബാക്കി 34 ശതമാനം നല്‍കുന്ന രീതി ശരിയല്ലാത്തതു കൊണ്ടാണെന്ന് തെളിഞ്ഞിട്ടുണ്ട്. പ്ലാസ്റിക് സിറിഞ്ചുകളും ഗ്ലാസ് സിറിഞ്ചുകളും ഉപയോഗിക്കുന്നതു സുരക്ഷിതമല്ലെന്നും ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ആരോഗ്യപരിപാലനം ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും ഗവണ്‍മെന്റ് കൈക്കൊണ്ടിട്ടുള്ളതായും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+