സ്പീക്കറെ വിശ്വാസമെന്ന് വാജ്പേയി
ദില്ലി: ലോക്സഭാസ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയില്‍ പ്രതിപക്ഷത്തിന് പൂര്‍ണവിശ്വസമുണ്ടെന്ന് ബിജെപി നേതാവ് എ.ബി വാജ്പേയി. ഏകാധിപത്യമെന്നതുകൊണ്ട് ഗവണ്‍മെന്റിനെയാണ് വിമര്‍ശിച്ചതെന്നും അദ്ദഹം പറഞ്ഞു.
പ്രതിപക്ഷത്തൈ വിമര്‍ശിക്കുന്ന സ്പീക്കര്‍ റെയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവിനെതിരെ ഒന്നും പറയുന്നില്ല. പഞ്ചാബിലുണ്ടായ തീവണ്ടിയപകടത്തെക്കുറിച്ച് ലോക്സഭയില്‍ പ്രസ്താവന നടത്താന്‍ തയ്യാറാവാതിരുന്ന ലാലുവാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്ന് വാജ്പേയി കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം പ്രതിപക്ഷത്തു നിന്നും വിമര്‍ശനമുണ്ടായതിനെ തുടര്‍ന്ന് സ്പീക്കര്‍ പദവി രാജിവയ്ക്കാന്‍ സോമനാഥ് ചാറ്റര്‍ജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications