അരവണ: കോണ്‍ട്രാക്ടര്‍ക്കെതിരെ നിയമനടപടി
ശബരിമല: അരവണ പ്രസാദവിതരണത്തില്‍ വീഴ്ച വരുത്തിയ കോണ്‍ട്രാക്ടര്‍ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി. രാമന്‍മായര്‍ പറഞ്ഞു.
ടിന്നുകളില്ലെന്ന കാരണം പറഞ്ഞ് തീര്‍ത്ഥാടര്‍ക്ക് അരവണവിതരണം ചെയ്യാത്ത നടപടിയിലൂടെ കോണ്‍ട്രാക്ടര്‍ ദേവസ്വം ബോര്‍ഡുമായുണ്ടാക്കിയ കരാര്‍ പാലിക്കാതിരിക്കുകയാണു ചെയ്യുന്നത്.
ഇതുമൂലം ആളുകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ബോര്‍ഡ് ശ്രമിക്കും.
സന്നിധാനത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ അിബാധ, ശ്രീഭൂതബലിയുടെ സമയത്ത് ആനയിടഞ്ഞത് തുടങ്ങിയ അനര്‍ത്ഥങ്ങള്‍ സംഭവിച്ചതുമായി ബന്ധപ്പെട്ട് തന്ത്രിയുടെ അഭിപ്രായമാരാഞ്ഞ് ദേവപ്രശ്നം നടത്താനും ആലോചിച്ചു വരുന്നതായി പ്രസിഡന്റ് അറിയിച്ചു.












Click it and Unblock the Notifications