കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം നിലപാട് പള്ളിഅധികൃതരെ അമ്പരിപ്പിക്കുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ ബില്‍ പാസാക്കുന്നതിനെ സിപിഎം സ്വതന്ത്ര എം.പി സെബാസ്റ്യന്‍ പോളും പാര്‍ട്ടി പിന്തുണയുള്ള കോളജ് ടീച്ചേഴ്സ് അസോസിയേഷനായ എകെപിസിടിഎയും എതിര്‍ത്തത് ന്യൂനപക്ഷത്തെ പിന്‍തുണയ്ക്കുന്നുവെന്ന സിപിഎം നിലപാടിനു വിരുദ്ധമാകുന്നു. ഈ നടപടി കൃസ്ത്യന്‍ സമൂഹത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുവാനുള്ള സ്വാതന്ത്യ്രം ന്യൂനപക്ഷസമുദായത്തിനു നല്‍കുന്ന ഈ ബില്‍ ന്യൂനപക്ഷത്തിനു വിദ്യാഭ്യാസസംരക്ഷണം ഉറപ്പുവരുത്തുവാനുള്ള യുപിഎ സര്‍ക്കാരിന്റെ ഒരു പ്രധാനനടപടിയായിട്ടാണു വിലയിരുത്തിയിരുന്നത്.

എന്നാല്‍ പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച ചര്‍ച്ച വന്നപ്പോള്‍ അനിയന്ത്രിതമായ സ്വാതന്ത്യ്രം മാനേജ്മെന്റുകള്‍ക്കു നല്‍കുന്ന ഈ ബില്‍ നടപ്പാക്കുന്നത് ജനാധിപത്യവ്യവസ്ഥക്കെതിരാണെന്ന് സെബാസ്റ്റ്യന്‍ പോള്‍ എം.പി വാദിച്ചു. കമ്മീഷന്‍ ചെയര്‍മാനായി ഒരു ന്യൂനപക്ഷാംഗംത്തെ നിയമിക്കാനുള്ള തീരുമാനത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

ഈ ബില്‍ ഇപ്പോഴുള്ള രൂപത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കരുതെന്ന് എകെപിസിടി അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു.

ന്യൂനപക്ഷ സമുദായങ്ങളുടെ വിദ്യാഭ്യാസഅവകാശം അവഗണിച്ച ജോസഫ് മുണ്ടശേരിയുടെയും ഇഎംഎസ് നമ്പൂതിരിപ്പാടിന്റെയും നയമാണ് സിപിഎം പിന്‍തുടരുന്നതെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് മാര്‍ പൂവത്തില്‍ കുറ്റപ്പെടുത്തി.

ബിജെപിയുടെയും സംഘ്പരിവാറിന്റേയും ശക്തമായ എതിര്‍പ്പുകളുണ്ടെങ്കിലും ബില്‍ സിപിഎം സഹായത്തോടെ പാസാക്കാനാകുമെന്ന് പള്ളിയധികാരികള്‍ക്ക് കണക്കുകൂട്ടലുകളുണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X