Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയെ മോചിപ്പിക്കണം: സിപിഎം

കോഴിക്കോട്: കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന അബ്ദുള്‍ നാസര്‍ മദനിയെ മോചിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാനഗവണ്‍മെന്റുകള്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പെരിന്തല്‍മണ്ണയില്‍ സമാപിച്ച മൂന്നു ദിവസത്തെ സിപിഎം മലപ്പുറം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.

പിഡിപിയുടെ രാഷ്ട്രീയരീതികളോട് യോജിപ്പില്ലെങ്കിലും ദീര്‍ഘനാളായി ജാമ്യം ലഭിയ്ക്കാതെ ജയിലില്‍ കഴിയുന്നതു കൊണ്ടും ഒരു പൗരനെന്ന നിലയ്ക്ക് മദനിക്കു നിയമത്തിന്റെ പരിരക്ഷ ലഭിക്കാതെ പോകരുതെന്നതുകൊണ്ടുമാണ് മദനിയുടെ മോചനമാവശ്യപ്പെടുന്നതെന്ന് സിപിഎം പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞു.

ഐസ്ക്രീം കേസില്‍ ആരോപണവിധേയനായ മന്ത്രി കുഞ്ഞാലിക്കുട്ടി രാജി വയ്ക്കണമെന്നും കേസന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നും ഹവാല കേസിലുള്‍പ്പെട്ട വമ്പന്മാരെ അറസ്റുചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.

പി.സെയ്താലിക്കുട്ടി ജില്ലാസെക്രട്ടറിയായി 32 അംഗകമ്മറ്റിയെ യോഗത്തില്‍ തെരഞ്ഞെടുത്തു.

സിപിഎം സംസ്ഥാനസമ്മേളനത്തിനു മുന്നോടിയായാണ് ജില്ലാസമ്മേളനങ്ങള്‍ നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+