ബിഎഡ് കേസ്: ചാണ്ടിക്കെതിരെ ജേക്കബിന്റെ മൊഴി
കോഴിക്കോട്: ബിഎഡ് കോളജ് അനുവദിക്കുന്നതിന് മുസ്ലിം ലീഗ് നേതാക്കള്‍ കോഴ ചോദിച്ചിരിന്ന വിവരം വയനാട് മെത്രാപ്പോലീത്ത തന്നെയും ഉമ്മന്‍ചാണ്ടിയെയും അറിയിച്ചിരുന്നുവെന്ന് ടി. എം. ജേക്കബ് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ മൊഴി നല്‍കി.
എന്നാല്‍ കോഴ ചോദിച്ച കാര്യം അറിയില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടി കോടതിയില്‍ പറഞ്ഞിരുന്നതെന്നും ജേക്കബ് വെളിപ്പെടുത്തി.
വയനാട്ടിലെ ലീഗ് നേതാക്കളായ പി. സി. അഹമ്മദ്, പി. പി. വി. മൂസ, എന്‍. മമ്മൂട്ടി എന്നിവരാണ് വയനാട്ടില്‍ ലീഗ് ജില്ലാ കമ്മിറ്റി ഓഫീസ് പണിയുന്നതിനായി കോഴ ചോദിച്ചതായി ബിഷപ്പിനോട് തന്നോട് പറഞ്ഞത്. എന്നാല്‍ മെറിറ്റ് അടിസ്ഥാനത്തില്‍ കോളജ് അനുവദിച്ചു കിട്ടുമെന്നതിനാല്‍ കോഴ നല്‍കേണ്ടതില്ലെന്ന് ബിഷപ്പിനോട് താന്‍ പറഞ്ഞിരുന്നു- ജേക്കബ് കോടതിയില്‍ വ്യക്തമാക്കി.
ബിഷപ്പിന്റെ പരാതിയെ കുറിച്ച് താനും ഉമ്മന്‍ചാണ്ടിയും ചര്‍ച്ച ചെയ്തിരുന്നുവെന്നും ജേക്കബ് കോടതിയെ അറിയിച്ചു.
കേരള കോണ്‍ഗ്രസ് (സെക്യുലര്‍) നേതാവ് പി. സി. ജോര്‍ജ് എംഎല്‍എയും ജേക്കബിനൊപ്പം മൊഴി നല്‍കാനെത്തിയിരുന്നു.












Click it and Unblock the Notifications