കരിപ്പൂര്‍ സംഭവം: സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണം
കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എഐവൈഫ് നല്‍കിയ ഹര്‍ജിയിന്മേലാണ് ഈ ഉത്തരവ്. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദേശീയപതാകയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.
സംഭവത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യയോട് സത്യവാങ്മൂലം നല്‍കാനും ചീഫ് ജസ്റിസ് സുഭാഷണ്‍ റെഡ്ഢി, ജസ്റിസ് കുര്യന്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.












Click it and Unblock the Notifications