അന്യസംസ്ഥാന ലോട്ടറി നിരോധിക്കാനാവില്ല: ഹൈക്കോടതി
-->കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ലോട്ടറി നടത്തുന്നിടത്തോളം കാലം അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ സര്‍ക്കാരിന് നിയമനടപടികള്‍ സ്വീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അന്യസംസ്ഥാന ലോട്ടറികള്‍ ഒറ്റനമ്പര്‍ ലോട്ടറി നടത്തുകയാണെങ്കിലോ വില്പനനികുതി വെട്ടിക്കുന്നുണ്ടെങ്കിലോ മാത്രമേ അവയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാനാവൂവെന്ന് ചീഫ് ജസ്റിസ് ബി. സുഭാഷണ്‍ റെഡ്ഢി, ജസ്റിസ് കുര്യന്‍ ജോസഫ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
മറ്റ് സംസ്ഥാനങ്ങളുടെ ലോട്ടറികളുടെ വില്പന സംസ്ഥാന സര്‍ക്കാരും പൊലീസും തടയുന്നുവെന്ന് ആരോപിച്ച് നാഗാലാന്റ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ഹൈക്കോടതി വിധിയുണ്ടായത്.












Click it and Unblock the Notifications