കര്‍ഷകരില്‍ നിന്ന് കുരുമുളക് സംഭരിക്കും
തിരുവനന്തപുരം: കര്‍ഷകരില്‍ നിന്നും കുരുമുളക് സംഭരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കിലോയ്ക്ക് 75 രൂപ നിരക്കില്‍ മാര്‍ക്കറ്റ് ഫെഡ് വഴിയാണ് കുരുമുളക് സംഭരിക്കുന്നത്.
അടുത്ത തിങ്കളാഴ്ച മുതല്‍ സംഭരണം തുടങ്ങും. കാപ്പിയും കുരുമുളകും കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായി ഡിസംബര്‍ 17 വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
കാപ്പി സംഭരിക്കുന്നതിന് പകരം കാപ്പി കര്‍ഷകര്‍ക്ക് ഹെക്ടറിന് 720 രൂപ നിരക്കില്‍ സബ്സിഡി നല്‍കാനും യോഗം തീരുമാനിച്ചു.
ധനകാര്യമന്ത്രി വക്കം പുരുഷോത്തമന്‍, റവന്യു മന്ത്രി കെ. എം. മാണി, കൃഷിമന്ത്രി കെ. ആര്‍. ഗൗരിയമ്മ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications