Get Updates
Get notified of breaking news, exclusive insights, and must-see stories!

മലിനീകരണം വ്യാവസായസ്ഥാപനങ്ങള്‍ മൂലം

കൊച്ചി: ഏലൂര്‍-ഇടമലയാര്‍ മേഖലയിലെ വ്യാവസായിക സ്ഥാപനങ്ങള്‍ വന്‍തോതില്‍ മാലിന്യം തള്ളുന്നതുകൊണ്ടാണ് പെരിയാര്‍ നദി മലിനപ്പെടുന്നതെന്ന് പ്രാദേശിക പരിസ്ഥിതി സംഘടന റിപ്പോര്‍ട്ടു ചെയ്തു.

പെരിയാറിലെ വെള്ളത്തിനു നിറവ്യത്യാസത്തിനു കാരണവും ഈ മാലിന്യങ്ങള്‍ തന്നെയാണെന്ന് സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച സംസ്ഥാന മലിനീകരണനിയന്ത്രണബോര്‍ഡിനു കീഴിലുള്ള പ്രാദേശിക പരിസ്ഥിതിസംഘടന കണ്ടെത്തി.

ഏലൂര്‍, ഇടമലയാര്‍ മേഖലയിലെയും ഉദ്യോഗമണ്ഡല്‍ മേഖലയിലെയും 247ളം വ്യവസായസ്ഥാപനങ്ങള്‍ മാലിന്യങ്ങള്‍ തള്ളുന്നത് പെരിയാറിലാണ്. ലെഡ്, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ രാസവസ്തുക്കളാണ് മാലിന്യങ്ങളിലേറെയും.

പരിസ്ഥിതി നിയമങ്ങള്‍ പാലിക്കാന്‍ ഇത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്ക് താക്കീതു നല്‍കണമെന്നും അതു പാലിക്കാത്ത വ്യവസായസ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കണമെന്നും പരിസ്ഥിതി കമ്മറ്റി സംസ്ഥാനമലിനീകരണനിയന്ത്രണബോര്‍ഡിനോടാവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+