സ്ഥാനമാനങ്ങള്‍ ത്യജിക്കണം: വി.എം സുധീരന്‍
തൃശൂര്‍: ശുദ്ധരാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ സ്ഥാനമാനങ്ങള്‍ ത്യജിക്കാനും തയ്യാറാകണമെന്ന് കോണ്‍ഗ്രസ് അംഗം വി.എം സുധീരന്‍.
തൃശൂര്‍ കോര്‍പറേഷന്‍, ജില്ലാപഞ്ചായത്ത്, ജനസംസ്കാര എന്നിവയുടെ ആഭിമുഖ്യത്തില്‍ എഴുത്തുകാരി സാറാ ജോസഫിനു നല്‍കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലെ തല്‍പരകക്ഷികള്‍ ചീത്തകൂട്ടുകെട്ടുകളിലൂടെ സാധാരണജനങ്ങള്‍ക്ക് നീതി നിഷേധിക്കുകയാണ്. ജനസേവ ചെയ്യേണ്ട രാഷ്ട്രീയക്കാര്‍ ജനങ്ങളെ മറന്നുപ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തങ്ങളിലേക്കുമാത്രമൊതുങ്ങിക്കൂടുന്ന നയം എഴുത്തുകാരും രാഷ്ട്രീയക്കാരും ഉപേക്ഷിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സുകുമാര്‍ അഴീക്കോട് അഭിപ്രായപ്പെട്ടു.
പ്രൊഫ. എം.എന്‍ വിജയന്‍, പ്രോഫ. കെ.ജി ശങ്കരപ്പിള്ള എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.












Click it and Unblock the Notifications