വിഴിഞ്ഞം തുറമുഖകവാടമാകും: എം.വി രാഘവന്‍
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനായ ഒരു രാഷ്ട്രീയതടവുകാരന്‍ കഴിഞ്ഞ വര്‍ഷം കൊല ചെയ്യപ്പെട്ട കണ്ണൂര്‍ ജയിലില്‍ സ്ഥിതിഗതികള്‍ ഇപ്പോഴും പഴയതു പോലെ തന്നെ തുടരുകയാണെന്ന് അറിയുന്നു. ജയിലിനകത്ത് സംഘട്ടനങ്ങള്‍ നടക്കുന്നത് പുറംലോകം അറിയാതെ നോക്കുകയാണ് ജയില്‍ അധികൃതര്‍.
ഏതാനും ദിവസം മുമ്പ് അബ്കാരി കുറ്റവാളികളുടെ ഒരു സംഘം മറ്റൊരു സംഘവുമായി ജയിലിനകത്ത് ഏറ്റുമുട്ടിയിരുന്നു. ഈ സംഭവം ജയില്‍ അധികൃതര്‍ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തില്ല.
ജയിലിന്റെ പ്രധാന കവാടത്തില്‍ ആംഡ് റിസര്‍വ് ക്യാമ്പില്‍ നിന്നുള്ള ആറംഗ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജയിലിനുള്ളില്‍ നടക്കുന്ന അക്രമസംഭവങ്ങളെ കുറിച്ച് ഇവരെ അറിയിക്കാറില്ല.
സംഘര്‍ഷത്തെ തുടര്‍ന്ന് വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയിരുന്ന സിപിഎം പ്രവര്‍ത്തകരായ തടവുകാരെ കണ്ണൂര്‍ ജയിലിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ട്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റപ്പെട്ട ആര്‍എസ്എസ് തടവുകാരും തങ്ങളെ തിരികെ കണ്ണൂരിലേക്ക് മാറ്റണമെന്ന ആവശ്യമുയര്‍ത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈയിടെ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ തടവുകാര്‍ ഈ ആവശ്യം ഉന്നയിച്ചു.
അറുപതോളം ആര്‍എസ്എസ് തടവുകാരെയാണ് കഴിഞ്ഞ വര്‍ഷത്തെ സംഘട്ടനത്തെ തുടര്‍ന്ന് പൂജപ്പുരയിലേക്ക് മാറ്റിയത്. ഇവരുടെ ബന്ധുക്കളും രാഷ്ട്രീയനേതാക്കളും ഇവരെ കണ്ണൂര്‍ ജയിലിലേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്.
രാഷ്ട്രീയനേതാക്കള്‍ ഇടക്കിടെ ജയില്‍ സന്ദര്‍ശനം നടത്തുന്നത് ജയിലിലെ അന്തരീക്ഷം വഷളാക്കിയിട്ടുണ്ട്. ഒരു സിപിഎം നേതാവ് ജയില്‍ സന്ദര്‍ശിച്ചാല്‍ ഉടന്‍ ഒരു ബിജെപി നേതാവ് ജയിലിലെത്തും. ഇവരില്‍ ആര്‍ക്കെങ്കിലും ജയില്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചാല്‍ അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും.
ജയില്‍ അധികൃതരുടെ അറിവോടെ തന്നെ കഞ്ചാവും മദ്യവും ജയിലിലേക്ക് കടത്തുന്നുണ്ട്. ഇതിന് ചില ജയില്‍ ജീവനക്കാര്‍ സഹായം ചെയ്തുകൊടുക്കാറുമുണ്ട്.












Click it and Unblock the Notifications