ദുബായില്‍ ഇന്ത്യാക്കാര്‍ ആത്മഹത്യ ചെയ്തു
ദുബായ്: ദുബായില്‍ അടുത്തടുത്ത മണിക്കൂറുകള്‍ക്കിടയില്‍ രണ്ട് ഇന്ത്യക്കാര്‍ ആത്മഹത്യ ചെയ്തു. മാനസികാസ്വാസ്ഥ്യമാണ് മരണകാരണമെന്ന പൊലീസറിയിച്ചു.
ചെന്നൈ സ്വദേശി ശെല്‍വകുമാര്‍(25), കമ്പനി അക്കൗണ്ടന്റായ തോമസ് ആന്റണി എന്നിവരാണ് ആത്മഹത്യചെയ്തത്. ഇന്ത്യയിലേക്കു തിരിക്കാനിരുന്ന അതേ രാത്രിയിലാണ് തോമസ് ആത്മഹത്യ ചെയ്തത്.
സാല്‍വയിലെ കണ്‍സ്ടട്രക്ഷന്‍ കമ്പനിയിലെ ജോലിക്കാരനായിരുന്ന ശെല്‍വകുമാര്‍നാട്ടിലുള്ള സഹോദരിയുടെ ആത്മഹത്യയെ തുടര്‍ന്ന് അസ്വസ്ഥനായിരുന്നുവെന്നും കമ്പനിയില്‍ ജോലിസംബന്ധമായ പ്രശ്നങ്ങളില്ലായിരുന്നുവെന്നും ശെല്‍വകുമാറിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.
ചികിത്സാച്ചെലവിന് കമ്പനി പണം നല്‍കാത്തതിനെ തുടര്‍ന്ന് മറ്റൊരു ഇന്ത്യാക്കാരന്‍ ആറു ദിവസം മുന്‍പ് ഇവിടെ ആത്മഹത്യ ചെയ്തിരുന്നു.












Click it and Unblock the Notifications