Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍

ദില്ലി: ബീഹാര്‍,ഝാര്‍ഖണ്ഡ്, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ 2005 ഫെബുവരിയില്‍ നടക്കും. മൂന്നു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പു നടത്തുന്നത്. ഹരിയാനയില്‍ ഫെബ്രുവരി മൂന്നിനും മറ്റു രണ്ടിടങ്ങളില്‍ മൂന്ന്, 15, 23 തീയതികളിലുമായിരിക്കും വോട്ടെടുപ്പ്. 27ന് വോട്ടെണ്ണല്‍ നടക്കും. മുഖ്യതെരഞ്ഞെടുപ്പുകമ്മീഷണര്‍ ടി.എന്‍ കൃഷ്ണമൂര്‍ത്തിയാണ് ഇക്കാര്യം അറിയിച്ചത്.

ബീഹാര്‍, ഝാര്‍ഖണ്ഡ് നിയമസഭകളുടെ കാലാവധി 2005 മാര്‍ച്ച് ആറിനും ഹരിയാനയുടേത് മാര്‍ച്ച് എട്ടിനും അവസാനിക്കും.

തെരഞ്ഞെടുപ്പു നീതിപൂര്‍വകമാക്കാന്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുണ്ടായിരുന്നതിലും അധികം അര്‍ദ്ധസൈനികരെ വിന്യസിക്കുമെന്ന് കൃഷ്ണമൂര്‍ത്തി അറിയിച്ചു. എല്ലാ മണ്ഡലങ്ങളിലും പൊതുനിരീക്ഷകനെ നിയോഗിക്കും. ഫോട്ടോഗ്രാഫിയോ വീഡിയോ ക്യാമറകളോ ബൂത്തുകളില്‍ അനുവദിക്കില്ല.

തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷത ഉറപ്പുവരുത്താന്‍ ഒരേ സ്ഥലത്തു മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൃഷ്ണമൂര്‍ത്തി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+