കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീരുമാനമെടുക്കേണ്ടത് അദ്വാനി: ഉമ

  • By Staff
Google Oneindia Malayalam News

ലക്നൗ: പാര്‍ട്ടയില്‍ തന്നെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി പ്രസിഡന്റ് എല്‍.കെ അദ്വാനിയാണെന്ന് ഉമാഭാരതി. ഇതിനായി തന്റെ ഭാഗത്തു നിന്നും ചെയ്യേണ്ടതെല്ലാം ചെയ്തുകഴിഞ്ഞെന്നും പാര്‍ട്ടിയിലേക്കുള്ള തന്റെ തിരിച്ചുപോക്ക് അല്‍പം ബുദ്ധിമുട്ടേറിയതുമാണെന്ന് ഉമ അഭിപ്രായപ്പെട്ടു.

ഇക്കാര്യം പാര്‍ട്ടിയുടെ ആദര്‍ശത്തിന്റേയും രാഷ്ട്രീയസംശുദ്ധിയുടേയും കാര്യമാണ്. ബിജെപിക്ക് ദോഷം വരുത്താന്‍ താനാഗ്രഹിക്കുന്നുമില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുകയെന്നത് അഭിമാനപ്രശ്നമായി കരുതുന്നുമില്ല.

ഗോവിന്ദാചാര്യ പാര്‍ട്ടിയിലേക്കു തിരിച്ചുവരുന്നത് അസാധ്യമല്ലെന്നഭിപ്രായപ്പെട്ട ഉമാഭാരതി പാര്‍ട്ടിയിലെ ചില നേതാക്കള്‍ തന്നെ തിരിച്ചെടുക്കരുതെന്നഭിപ്രായപ്പെട്ടതായ കാര്യങ്ങളെക്കുറിച്ചു ശ്രദ്ധിച്ചിട്ടല്ലെന്നും പാര്‍ട്ടിക്കുള്ളിലായാലും അല്ലെങ്കിലും രാമനും റൊട്ടിക്കും വേണ്ടിയുള്ള ശ്രമം തുടരുമെന്നും വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X