തന്നെ പുറത്താക്കിയതല്ലെന്ന് ആന്റണി
തിരുവനന്തപുരം: തന്നെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നും ആരും പുറത്താക്കിയതല്ലെന്നും താന്‍ സ്വയമിറങ്ങിപ്പൊന്നതാണെന്നും മുന്‍മുഖ്യമന്ത്രി എ. കെ ആന്റണി. പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ തന്നെ രാജിവയ്ക്കാന്‍ താന്‍ തീരുമാനിച്ചിരുന്നുവെന്നും ഇതുസംബന്ധിച്ച ഊഹാപോഹങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേസരിസ്മാരകട്രസ്റ് സംഘടിപ്പിച്ച മാധ്യമസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യാന്വേഷണത്തിന്റെ വഴിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്കെതിരെ താനും രംഗത്തിറങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. കച്ചവടതാല്പര്യങ്ങള്‍ മുന്നിട്ടുനില്‍ക്കുന്ന ഒരു സമൂഹത്തില്‍ മാധ്യമപ്രവര്‍ത്തനം ദുഷ്കരമായിത്തീരുകയാണ്. ഇടവിട്ടുള്ള വാര്‍ത്താസംപ്രേഷണങ്ങള്‍ വര്‍ദ്ധിച്ചു വരുമ്പോള്‍ വാര്‍ത്തകള്‍ കണ്ടെത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാവുകയാണ്.
ഉറവിടങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ ശരിയാണെയെന്നു കണ്ടെത്താനുള്ള ബാധ്യത മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. ലോകത്തിലെ തെറ്റുകള്‍ തിരുത്താന്‍ സഹായിക്കുന്ന ഏറ്റവുംവലിയ ശക്തിയാണ് മാധ്യമങ്ങള്‍. മാധ്യമങ്ങള്‍ക്കുനേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ ജനാധിപത്യവ്യവസ്ഥക്കു തന്നെ ഭീഷണിയാണെന്നും ആന്റണി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications