അക്വാബസ് നാളെ പുറത്തിറക്കും
കൊച്ചി: കേരള ഷിപ്പിംഗ് നാവിഗേഷന്‍ നിര്‍മിച്ച സ്കേറ്റ് ബോട്ടിന്റെ നവീകരിച്ച മാതൃകയായ അക്വാബസ് ബോട്ടുകള്‍ 2004 ഡിസംബര്‍ 19 ഞായറാഴ്ച ഫോര്‍ട്ടുകൊച്ചിയില്‍ ഗതാഗതവകുപ്പു മന്ത്രി എന്‍.ശക്തന്‍ സംസ്ഥാന ജലഗതാഗത വകുപ്പിനു കൈമാറും.
നിര്‍മാണം പൂര്‍ത്തിയായ ആറു ബോട്ടുകളില്‍ ഒന്നിന് 20 അടി നീളവും മറ്റുള്ളവയ്ക്ക് 18 അടി നീളവുമുണ്ട്. സാധാരണ സ്കേറ്റ് ബോട്ടുകളേക്കാളും വേഗതയില്‍ സഞ്ചരിക്കുന്ന ഇവയുടെ ഉള്‍ഭാഗം ബസുകള്‍ക്കു സമാനമാണ്.
സ്കേറ്റ് ബോട്ടുകളില്‍ നിന്നു വ്യത്യസ്തമായി മുകളിലും സ്ഥലമുള്ള ഇവ വിദേശസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുമെന്ന് നാവിഗേഷന്‍ കോര്‍പറേഷന്‍ ഡയറക്ടര്‍ അറിയിച്ചു.
വെള്ളം കയറിയാല്‍ അപകടസൈറന്‍ മുഴക്കുവാനുള്ള പ്രത്യേകസംവിധാനവും അക്വാബസിലുണ്ട്.












Click it and Unblock the Notifications