ബി.എഡ്: ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹാജരാകണം
കോഴിക്കോട്: ബി.എഡ് കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് 2005 ജനുവരി 17ന് ഹാജരാകാന്‍ കോഴിക്കോട് വിജിലന്‍സ് കോടതി ഉത്തരവിട്ടു. കേസിലെ ആറാംസാക്ഷിയാണ് മുഖ്യമന്ത്രി.
ബിഎഡ് കോളജനുവദിക്കാന്‍ മലങ്കര യാക്കോബായ ഭദ്രാസനാധിപന്‍ ബിഷപ്പ് യൂഹന്നോന്‍ മാര്‍ പീലിക്സിനോസ് മെത്രാപ്പോലീത്തയോട് മുസ്ലീംലീഗ് നേതാക്കള്‍ കോഴ ചോദിച്ചതായുള്ളകേസിലാണ് മുഖ്യമന്ത്രിയോട് ഹാജരാവാന്‍ കോടതി ഉത്തരവിട്ടത്.
ഇക്കാര്യത്തെപ്പറ്റി തനിക്കറിയില്ലെന്ന് ഉമ്മന്‍ചാണ്ടി കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതെക്കുറിച്ച് ഉമ്മന്‍ചാണ്ടിയും താനുമായി സംസാരിച്ചിട്ടുണ്ടെന്ന് കേരളാ കാണ്‍ഗ്രസ് ജെ നേതാവ് ടി.എം ജേക്കബ്ബ് മൊഴി നല്‍കിയിരുന്നു.












Click it and Unblock the Notifications