Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി: കേന്ദ്രനേതൃത്വം ഇടപെട്ടേക്കും

പാലക്കാട്: ബിജെപി സംസ്ഥാന ഘടകത്തില്‍ ഗ്രൂപ്പിസം ശക്തമായ സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് കേന്ദ്രം ഇടപെട്ടേക്കുമെന്നു സൂചന. പാലക്കാട് ഡിസംബര്‍ 18, 19 തീയതികളില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാനമീറ്റിംഗിലും ചേരിപ്പോര് വ്യക്തമാകുമെന്ന് ഏതാണ്ടുറപ്പായ സാഹചര്യത്തില്‍ കേന്ദ്രനേതൃത്വംഈ പ്രശ്നത്തെ ഗൗരവമായാണു കാണുന്നത്. പാര്‍ട്ടി പ്രസിഡന്റ് എല്‍.കെ അദ്വാനിക്കു പുറമെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സമര്‍ത്ഥനായ പ്രമോദ് മഹാജനും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ബിജെപിയില്‍ ഇപ്പോള്‍ മൂന്നു ഗ്രൂപ്പുകളുണ്ട്; പി.പി മുകുന്ദന്‍ ഗ്രൂപ്പ്, ഒ.രാജഗോപാല്‍ ഗ്രൂപ്പ്, ഇപ്പോഴത്തെ സംസ്ഥാന പാര്‍ട്ടി പ്രസിഡന്റായ അഡ്വ. ശ്രീധരന്‍ പിള്ള ഗ്രൂപ്പ്. മൂന്നു ഗ്രൂപ്പാണെങ്കിലും ഇപ്പോഴത്തെ പാര്‍ട്ടി പ്രസിഡന്റിനെതിരെ മുകുന്ദനും രാജഗോപാലും ഒരുമിച്ചിട്ടുണ്ട്. ഒ.രാജഗോപാലിനെ പ്രസിഡന്റാക്കാണമെന്നാണ് മുകുന്ദന്‍ ഗ്രൂപ്പിന്റെയും അഭിപ്രായം. പാര്‍ട്ടിയിലെ മറ്റൊരുന്നത നേതാവായ സി.കെരാജഗോപാലും മുകുന്ദന്‍ പക്ഷത്താണ്.

പാര്‍ട്ടിയുടെ മുഖഛായ മോശമാക്കിയെന്ന കാരണമുന്നയിച്ച് സംസ്ഥാനസമ്മേളനത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ മുകുന്ദന്‍ പക്ഷം തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അദ്വാനിയുടെ മുന്നില്‍ ഈ പ്രശ്നം കൊണ്ടുവരാന്‍ സാധിച്ചാല്‍ ഭൂരിപക്ഷാഭിപ്രായം കണക്കിലെടുത്ത് പ്രസിഡന്റിനെ മാറ്റാനാവുമെന്നതാണ് അവരുടെ കണക്കുകൂട്ടല്‍.

ഇത്തരമൊരു സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് കേന്ദ്രനേതൃത്വത്തിന് ഇടപെടേണ്ടി വന്നേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+