പ്രസിഡന്റ് ശ്രീധരന്‍പിള്ള തന്നെ: ഒ. രാജഗോപാല്‍
തിരുവനന്തപുരം: കാലാവധി കഴിയുന്നതുവരെ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള തന്നെ തുടരുമെന്ന് ബിജെപി നേതാവ് ഒ. രാജഗോപാല്‍. പാലക്കാടാരംഭിച്ച ബിജെപി സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ ശ്രീധരന്‍പിള്ളയ്ക്കെതിരല്ലെന്നും തന്നെ പുതിയ പ്രസിഡന്റാക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാന്നുെം അദ്ദേഹം പറഞ്ഞു.
ഐസ്ക്രീം കേസില്‍ മുഖ്യമന്ത്രി ആരെയോ ഭയപ്പെടുന്നുണ്ടെന്നും ഇതുസംബന്ധിച്ച അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ അതുകൊണ്ടാണ് തയ്യാറാവാത്തതെന്നും പാര്‍ട്ടി പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിനെതിരായ പ്രക്ഷോഭപരിപാടികള്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍.എസ്.എസ്, എസ്എന്‍ഡിപി കൂട്ടുപ്രവര്‍ത്തനം, അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പ്, സംസ്ഥാന സര്‍ക്കാരിനെതിരായ പ്രക്ഷോഭപരിപാടികള്‍ എന്നിവയെക്കുറിച്ചാണ് രണ്ട് ദിവസത്തെ യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുകയെന്ന് ശ്രീധരന്‍പിള്ള അറിയിച്ചു.
കോട്ടമൈതാനിയിലാരംഭിച്ച പാര്‍ട്ടി സമ്മേളനത്തില്‍ പി.പി മുകുന്ദന്‍. സി.കെ രാജഗോപാല്‍ തുടങ്ങിയ നേതാക്കള്‍ പങ്കൈടുക്കുന്നുണ്ട്. കേന്ദ്രനേതാക്കളായ എല്‍.കെ അദ്വാനി, പ്രമോദ് മഹാജന്‍ എന്നിവരും സമ്മേളനത്തില്‍ സംബന്ധിക്കും.












Click it and Unblock the Notifications