ഐസ്ക്രീം: കേസ് നീട്ടണമെന്ന ആവശ്യം തള്ളി
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ വാദം നീട്ടിവയ്ക്കണമെന്ന സര്‍ക്കാര്‍ അഭ്യര്‍ത്ഥന ഹൈക്കോടതി തള്ളി.
സ്പെഷല്‍ പ്രോസിക്യൂട്ടറായ സ്റേറ്റ് അറ്റോര്‍ണിയുടെ ആരോഗ്യനില ശരിയല്ലെന്നു കാണിച്ച് സഹായിയായ ഗവണ്‍മെന്റ് പ്ലീഡറാണ് ഉച്ചക്കു ശേഷം കേസെടുത്ത അവസരത്തില്‍ ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ കേസ് മാറ്റാനാവില്ലെന്ന് കോടതി അറിയിച്ചു. ഗവണ്‍മെന്റിനു വേണ്ടി പ്ലീഡര്‍ ഹാജരായാലും മതിയെന്ന് കോടതി നിര്‍ദേശിച്ചു. സ്റേറ്റ് അറ്റോര്‍ണിയുടെ ആരോഗ്യകാരണങ്ങള്‍ കൊണ്ട് ഒരു തവണ കേസ് മാറ്റിവച്ചെന്നും ഇനിയും ഇതു സാധ്യമല്ലെന്നും ജസ്റിസ് കെ. പത്മനാഭന്‍ നായര്‍ അറിയിച്ചു.
ഉച്ചക്കു ശേഷം കേസ് കോടതിയില്‍ വന്നപ്പോള്‍ സര്‍ക്കാരിനു വേണ്ടി പി.സി ഐപ്പ് തന്നെയാണു ഹാജരായത്. കഴിഞ്ഞ ദിവസം നടന്ന വാദത്തിന്റെ തുടര്‍ച്ചയായി ചില സാക്ഷിമൊഴികള്‍ തന്നെയാണ് കോടതിയില്‍ വായിച്ചത്. കുറ്റകൃത്യത്തില്‍ പ്രതികളുടെ പങ്ക് വ്യക്തമാണെന്നും സ്റേറ്റ് അറ്റോര്‍ണി വാദത്തില്‍ വ്യക്തമാക്കി.
കേസില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് ഏഴുപ്രതികള്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയും കേസിലെ സ്റേ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയുമാണ് കോടതി പരിഗണിക്കുന്നത്.












Click it and Unblock the Notifications