സിപിഎംകാരുടെ പേരു വെളിപ്പെടുത്തണം
തൃശൂര്‍: കിളിരൂര്‍ പെണ്‍വാണിഭക്കേസില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പട്ടിട്ടുണ്ടെങ്കില്‍ അവരുടെ പേരു വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി ധൈര്യം കാട്ടണമെന്ന് സിപിഎം കേന്ദ്രകമ്മറ്റിയംഗവും ജനാധിപത്യമഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ എം.സി ജോസഫൈന്‍ അഭിപ്രായപ്പെട്ടു. സിപിഎംകാര്‍ ധാര്‍മികതക്കു നിരക്കാത്ത പ്രവൃത്തികള്‍ ചെയ്താല്‍ ശിക്ഷിക്കാന്‍ കോടതി വേണ്ട, പാര്‍ട്ടി മതിയെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഐസ്ക്രീം കേസില്‍ ആരോപണവിധേയനായ മന്ത്രി കുഞ്ഞാലിക്കുട്ടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സ്ത്രീഐക്യവേദി നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഈ ആവശ്യമുന്നയിച്ച് ഡിസംബര്‍29ന് ബഹുജനസംഘടനകള്‍ ചേര്‍ന്ന് കളക്ടറേറ്റ് ഉപരോധിക്കും. അതിനു മുന്‍പായി കുഞ്ഞാലിക്കുട്ടിയെ പുറത്താക്കിയില്ലെങ്കില്‍ ഒരു മന്ത്രിമാര്‍ക്കും പുറത്തിറങ്ങാനാവാത്ത സ്ഥിതി വരുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.












Click it and Unblock the Notifications