Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട്: മുന്‍ എസിപിമൊഴി നല്‍കി

കോഴിക്കോട്: മാറാട് സംഭവം നടക്കുന്ന സമയത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കമ്മീഷണറോടാവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് സംഭവസമയത്ത് അസിസ്റന്റ് പൊലീസ് കമ്മീഷണറായിരുന്ന എം. അബ്ദുള്‍ റഹീം മാറാട് കമ്മീഷനു മുന്‍പാകെ മൊഴി നല്‍കി.

കൂടുതല്‍ പൊലീസുകാരെ വേണമെന്നാവശ്യപ്പെട്ട് പൊലീസ് ഹെഡ്ക്വാട്ടേഴ്സിലേക്കു താന്‍ കത്തയച്ചതായി കമ്മീഷണര്‍ അറിയിച്ചിരുന്നതായും അബ്ദുള്‍ റഹീം പറഞ്ഞു. എന്നാല്‍ പിന്നീട് സബ്ഡിവിഷനില്‍ നിന്നുതന്നെ പൊലീസിനെ സംഘടിപ്പിക്കാന്‍ കമ്മീഷണര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

മറാട് സംഭവം നടക്കുമ്പോള്‍ അവിടെ 13 പൊലീസുകാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. റൈഫിളുകളും ടിയര്‍ ഗ്യാസുകളുമുള്‍പ്പെടെയുള്ള ആയുധങ്ങളുണ്ടായിരുന്നെങ്കിലും പൊലീസിന്റെ അംഗസംഖ്യ കുറവായിരുന്നു.

റഹീമിനെതിരെ മൊഴി നല്‍കിയ മുന്‍ഡിജിപി കെ.ജെ ജോസഫില്‍ നിന്നും വീണ്ടും മൊഴിയെടുക്കണമെന്നും തിരുവനന്തപുരത്തേക്കു സ്ഥലംമാറ്റിയപ്പോള്‍ കോഴിക്കോടു തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടത് മകളുടെ വിവാഹസല്‍ക്കാരച്ചടങ്ങില്‍ പങ്കെടുക്കണമെന്നുള്ളതുകൊണ്ടായിരുന്നുവെന്നും റഹീം പറഞ്ഞു.

കമ്മീഷനു മുന്‍പാകെ മൊഴി നല്‍കിയ കാരണം കൊണ്ട് തനിക്കെതിരെയുണ്ടാവാനിടയുള്ള പീഡനങ്ങളില്‍ നിന്നും തനിക്കു സംരക്ഷണം നല്‍കണമെന്നും റഹീം ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+