പറമ്പിക്കുളം-ആളിയാര്‍ ഉദ്യോഗസ്ഥതല ചര്‍ച്ച തുടങ്ങി
ചെന്നൈ: കേരളത്തിനും തമിഴ്നാടിനുമിടയ്ക്കുള്ള പറമ്പിക്കുളം-ആളിയാര്‍ നദീജലകരാര്‍ പുതുക്കുന്നതു സംബന്ധിച്ച ഉദ്യോഗസ്ഥതല ചര്‍ച്ച ഡിസംബര്‍ 18 ശനിയാഴ്ച ചെന്നൈയില്‍ തുടങ്ങി. നവംബര്‍ 27ന് തിരുവനന്തപുരത്തു നടന്ന മന്ത്രിതല ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ നടക്കുന്നത്.
ആനമലയാറില്‍ നിന്നും രണ്ടര ടിഎംസി (തൗസന്റ് മില്യന്‍ ക്യുബിക്ക് ഫീറ്റ്) വെള്ളം വേണമെന്ന ആവശ്യം തമിഴ്നാട് ചര്‍ച്ചയില്‍ വീണ്ടും ഉന്നയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നേരത്തെ കേരളം ഈ ആവശ്യം നിരസിച്ചിരുന്ന സാഹചര്യത്തില്‍ തമിഴ്നാടിന്റെ ആവശ്യത്തിനി പ്രസക്തിയില്ലെന്ന് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ അഭിപ്രായപ്പെട്ടതായും അറിയുന്നു.
ജല, വൈദ്യുത വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications