ഇരുപാര്‍ട്ടികളും കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്നു
തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാന്‍ എല്‍ഡിഎഫ്-യുഡിഎഫ് പാര്‍ട്ടികള്‍ ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍ ആരോപിച്ചു.
ഇക്കാര്യത്തില്‍ ഒരു പാര്‍ട്ടിയെയോ വ്യക്തിയെയോ അല്ല, സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെയാണ് ബിജെപി വിമര്‍ശിക്കുന്നത്.ബിജെപി സംഘടിപ്പിച്ച ധര്‍മരക്ഷായാത്രയില്‍ സ്ത്രീകളടക്കമുള്ള ഒരു വലിയ വിഭാഗം പങ്കെടുത്തുവെന്നും ഇതുപാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഐസ്ക്രീംകേസ് സിബിഐയെക്കൊണ്ടോ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ഏതെങ്കിലും ഏജന്‍സിയെക്കൊണ്ടോ അന്വേഷിപ്പിക്കണമെന്നതാണ് ബിജെപിയുടെ ആവശ്യം. ആരോപണവിധേയനായ മന്ത്രി കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം തുടങ്ങുന്നതിനെപ്പറ്റി പാര്‍ട്ടി സംസ്ഥാനസമ്മേളനത്തില്‍ തീരുമാനിക്കുമെന്നും രാജഗോപാല്‍ അറിയിച്ചു.












Click it and Unblock the Notifications