Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂഗര്‍ഭ റെയില്‍പാതഉദ്ഘാടനം ചെയ്തു

ദില്ലി: രാജ്യത്തെ ആദ്യത്തെ മെട്രോ ഭൂഗര്‍ഭ റെയില്‍പാത ദില്ലിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉദ്ഘാടനം ചെയ്തു.

യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയെന്നത് 21-ാം നൂറ്റാണ്ടില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്ന് മന്‍മോഹന്‍സിംഗ് പറഞ്ഞു.

മുംബൈ, ബാംഗ്ലൂര്‍ തുടങ്ങിയ പല നഗരങ്ങളും ഈ സൗകര്യത്തിനായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇന്ത്യയിലെ നഗരങ്ങളുടെ വികസനത്തിനായി കൂടുതല്‍ മികച്ച പദ്ധതികള്‍ സര്‍ക്കാര്‍ രൂപീകരിച്ചു വരികയാണ്. പാവപ്പെട്ടവര്‍ക്കും കുറഞ്ഞ ചെലവില്‍ യാത്രാസൗകര്യമുണ്ടാക്കുവാനും സര്‍ക്കാര്‍ ശ്രമിക്കും.

2010ല്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനും 2016ല്‍ നടക്കുന്ന ഒളിംപിക്സിനും ആതിഥേയത്വം വഹിക്കാന്‍ ദില്ലിക്ക് ഈ പുതിയ യാത്രാസൗകര്യം അവസരം നല്‍കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ഭൂഗര്‍ഭപാത യാഥാര്‍ത്ഥ്യമാക്കുന്നതിന് എല്ലാവിധ സഹായങ്ങളും നല്‍കിയ ജപ്പാന്‍ സര്‍ക്കാരിന് അദ്ദേഹം നന്ദി പറഞ്ഞു. ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ പ്രവര്‍ത്തിച്ച റെയില്‍വെ ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

കേന്ദ്രമന്ത്രി ഗുലാം നബി ആസാദ്, ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

ദില്ലി സര്‍വകലാശാല മുതല്‍ വടക്കന്‍ ദില്ലിയിലെ കാശ്മീരി വരെയാണ് ഭൂഗര്‍ഭറെയില്‍പാത നിര്‍മിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+