കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
വീണ്ടും ബിജെപിയിയിലേക്കില്ല: ഗോവിന്ദാചാര്യ
ദില്ലി: വീണ്ടും ബിജെപിയില്‍ ചേരുന്നതിനെ കുറിച്ച് താന്‍ ആലോചിക്കുന്നില്ലെന്ന് ബിജെപിയുടെ മുന്താത്വികനായ കെ. ഗോവിന്ദാചാര്യ വ്യക്തമാക്കി.
2003ല്‍ സജീവരാഷ്ട്രീയം വിടാന്‍ താന്‍ തീരുമാനിച്ചത് ആലോചിച്ചുറച്ചാണെന്നും ഇനി ബിജെപി ഉള്‍പ്പെടെ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ചേരില്ലെന്നും ഗോവിന്ദാചാര്യ പറഞ്ഞു. ഇനിയുള്ള ജീവിതകാലം സ്വയംസേവകായി (ആര്‍എസ്എസ് പ്രവര്ത്തകന്) തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗോവിന്ദാചാര്യ പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നേക്കുമെന്ന് സൂചന നല്കിയ ബിജെപി പ്രസിഡന്റ് എല്‍. കെ. അദ്വാനിയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ഗോവിന്ദാചാര്യ വിസമ്മതിച്ചു.
Story first published: Sunday, December 19, 2004, 23:53 [IST]