കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രബാബു നായിഡുവിനെതിരെ ജുഡീഷ്യല്‍ അന്വേഷണം

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്: മുന്‍ ആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ ആന്ധ്ര സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. തന്റെ മണ്ഡലമായ കുപ്പത്ത് തുള്ളി ജലസേചന പദ്ധതിക്ക് പ്രചാരണം നല്‍കാനായി നായിഡു ഒരു കമ്പനിയുമായി ഒപ്പുവച്ച കരാറിനെ കുറിച്ചാണ് അന്വേഷിക്കുന്നത്.

1995ലാണ് ഒരു വര്‍ഷം മുമ്പ് മാത്രം രജിസ്ര്ര്രര്‍ ചെയ്ത കമ്പനിയുമായി നായിഡു കരാര്‍ ഒപ്പുവച്ചത്. 9700 ഏക്കറില്‍ നടപ്പിലാക്കുന്ന പദ്ധതിക്ക് 20 കോടി രൂപയാണ് കണ്‍സള്‍ട്ടന്‍സി ഫീസായി നല്‍കിയത്. ഇത്രയും രൂപ ഫീസായി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം.

തുള്ളി ജലസേചന പദ്ധതി വന്‍വിജയമാണെന്നും കുറഞ്ഞ വെള്ളം ഉപയോഗിച്ച് കുപ്പം നേടിയ കൃഷിയിലെ വന്‍നേട്ടങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കും അനുകരിക്കാവുന്നതാണെന്നും നായിഡു പറയാറുണ്ടായിരുന്നു.

തുള്ളി ജലസേചന പദ്ധതിയുടെ മൊത്തം ചെലവിന്റെ മൂന്നിലൊന്നാണ് നായിഡു കണ്‍സള്‍ട്ടന്‍സി ഫീസായി കമ്പനിക്ക് നല്‍കിയതെന്നും ഇതില്‍ ക്രമക്കേടുണ്ടെന്നുമാണ് ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആരോപിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X