Get Updates
Get notified of breaking news, exclusive insights, and must-see stories!

തെറ്റുചെയ്ത മന്ത്രിമാര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം: അദ്വാനി

പാലക്കാട്: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര-കേരളാസര്‍ക്കാരുകള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള മന്ത്രിമാരെ സംരക്ഷിക്കുകയാണെന്ന് ബിജെപി പ്രസിഡന്റ് എല്‍.കെ അദ്വാനി ആരോപിച്ചു. പാലക്കാടു നടക്കുന്ന ബിജെപി സംസ്ഥാനസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ എല്‍.കെ അദ്വാനിക്ക് പാര്‍ട്ടി സംസ്ഥാനനേതൃത്വം നല്‍കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച അഴിമതിക്കേസുകളിലുള്‍പ്പെട്ട കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന് തടയുകയാണ്. കഴിഞ്ഞ തവണ കേരളാ നിയമസഭയിലും പാര്‍ലമെന്റിലും ബിജെപി അംഗങ്ങളൊന്നും ഇല്ലാതിരുന്നിട്ടുപോലും കേരളത്തിന്റെ കാര്യങ്ങളില്‍ എന്‍.ഡി.എ ഗവണ്‍മന്റ് അവഗണന കാണിച്ചിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ബീഹാര്‍ ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ക്രിമിനല്‍ പശ്ചാത്തലമുള്ള ആറ് മന്ത്രിമാരെയാണ് സംരക്ഷിക്കുന്നത്. കേരളാസര്‍ക്കാരാകട്ടെ, പ്രധാനവകുപ്പു കൈകാര്യം ചെയ്യുന്ന ഒരു ലീഗ് മന്ത്രി ലൈംഗികാപവാദക്കേസിലുള്‍പ്പെട്ടിട്ടും മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ തയ്യാറാവുന്നില്ല.

ഇത്തരം കുറ്റവാളികളാണ് കോണ്‍ഗ്രസിനെ താങ്ങിനിര്‍ത്തുന്നതെന്നും അദ്വാനി അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+