സിപിഎം നേതാവ് എ. കണാരന്‍ അന്തരിച്ചു
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍യുമായ എ. കണാരന്‍ (72) അന്തരിച്ചു. ഡിസംബര്‍ 19 ഞായറാഴ്ച രാവിലെ 11.45ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ക്യാന്‍സര്‍ രോഗബാധിതനായി ഏറെ കാലമായി ചികിത്സയിലായിരുന്നു കണാരന്‍.
നിയമസഭയില്‍ കോഴിക്കോട് ജില്ലയിലെ മേപ്പയൂര്‍ മണ്ഡലത്തെ 14 വര്‍ഷം കണാരന്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. കര്‍ഷക-തൊഴിലാളി നേതാവെന്ന നിലയില്‍ ജനാംഗീകാരം നേടിയ അദ്ദേഹം സിപിഎം കര്‍ഷക തൊഴിലാളി യൂണിയന്‍ പ്രസിഡന്റായിരുന്നു.












Click it and Unblock the Notifications