കര്‍മപരിപാടിക്ക് മഹാജന്റെ നിര്‍ദേശം
പാലക്കാട്: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മിഷന്‍-2006 എന്ന കര്‍മപരിപാടിക്ക് രൂപം നല്‍കാന്‍ ബിജെപി ദേശീയ നേതാവ് പ്രമോദ് മഹാജന്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ നിര്‍ദേശം നല്‍കി.
കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കില്ലെന്ന അണികള്‍ക്കിടയിലെ ധാരണ മാറ്റുക, ഇരുമുന്നണികള്‍ക്കും ബദലായി ബിജെപിയുടെ നേതൃത്വത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കുക, സംസ്ഥാനത്തെ പ്രശ്നങ്ങളില്‍ ഇടപെട്ട് പാര്‍ട്ടിയുടെ പ്രതിഛായ മെച്ചപ്പെടുത്തുക, സംസ്കാരിക ദേശീയത എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മഹാജന്‍ മുന്നോട്ടുവച്ചത്.
പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാവുന്ന സ്ഥിതി ഒഴിവാക്കണമെന്നും മഹാജന്‍ നിര്‍ദേശിച്ചു.












Click it and Unblock the Notifications