പി.എ.മുഹമ്മദ് സിപിഎം വയനാട് ജില്ലാ സെക്രട്ടറി
മാനന്തവാടി: സിപിഎം വയനാട് ജില്ലാ സെക്രട്ടറിയായി പി. എ. മുഹമ്മദ് തുടരും. പിണറായി പക്ഷക്കാരനാണ് മുഹമ്മദ്.
ജില്ലാ സമ്മേളനത്തില്‍ മുഹമ്മദിനെ ഐക്യകണ്ഠേനയാണ് സെക്രട്ടറിയായി തിരഞ്ഞെടുത്തതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. 1985 മുതല്‍ മുഹമ്മദ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുകയാണ്.
സിപിഎം നേതാവ് എ. കണാരന്റെ മരണത്തെ തുടര്‍ന്ന് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്താനിരുന്ന റാലിയും പൊതുസമ്മേളനവും വേണ്ടെന്നുവച്ചു.
മലപ്പുറം ജില്ലാ സമ്മേളനത്തിന് ശേഷമാണ് വയനാട് ജില്ലാ സമ്മേളനം നടന്നത്. മലപ്പുറം ജില്ലാ സെക്രട്ടറിയായി വി. എസ്. പക്ഷക്കാരനായ സെയ്താലിക്കുട്ടിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.












Click it and Unblock the Notifications