അക്രമം: വീടുകള്‍ക്ക് നാശനഷ്ടം
കോഴിക്കോട്: മയക്കുമരുന്നുപയോഗിച്ചതു മൂലം ആളുകള്‍ ആത്മഹത്യ ചെയ്യാനിടയായ ബംഗ്ലാദേശ് കോളനിയില്‍ പൊലീസ് മയക്കുമരുന്നു വിതരണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് ഡിവൈഎഫ് ഐ നടത്തിയ മാര്‍ച്ചില്‍ രണ്ടുവീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. വെസ്റ് ഹില്ലില്‍ നിന്നും ജാഥയായെത്തിയ പ്രവര്‍ത്തകര്‍ മയക്കുമരുന്നുവില്‍പനകേന്ദ്രങ്ങളെന്നും സംശയിക്കുന്ന വീടുകള്‍ ആക്രമിക്കുകയായിരുന്നു.
പ്രശ്നത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കാനെത്തിയപ്പോഴാണ് ഡിവൈഎഫ്ഐ മാര്‍ച്ചു നടത്തിയത്. അക്രമം നടക്കുന്നതു പൊലീസ് കണ്ടുനില്‍ക്കുകയായിരുന്നുവെന്ന് സംഭവത്തിനു സാക്ഷികളായവര്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച്. വെങ്കടേശ് പറഞ്ഞു.












Click it and Unblock the Notifications