Get Updates
Get notified of breaking news, exclusive insights, and must-see stories!

പറമ്പിക്കുളം-ആളിയാര്‍: ചര്‍ച്ചയില്‍ ധാരണയായില്ല

ചെന്നൈ: പറമ്പിക്കുളം-ആളിയാര്‍ കരാര്‍ സംബന്ധിച്ച് തമിഴ്നാട്, കേരള ചീഫ് സെക്രട്ടറിമാര്‍ ചെന്നൈയില്‍ നടത്തിയ ചര്‍ച്ച ധാരണയാവാതെ പിരിഞ്ഞു.

പറമ്പിക്കുളം, ആളിയാര്‍, ഷോളയാര്‍ എന്നിവ സന്ധിക്കുന്ന മണക്കടവില്‍ നിന്നും 12 ടി എം സി വെള്ളം കേരളത്തിന് ലഭിക്കണമെന്ന് കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ആവശ്യപ്പെട്ടു.

ആനമലയാറില്‍ വൈദ്യുതി പദ്ധതി തമിഴ്നാട് നിര്‍മിക്കാമെന്നും അതിന്റെ നിയന്ത്രണം തമിഴ്നാടിനായിരിക്കുമെന്നും തമിഴ്നാട് സംഘം ആവശ്യപ്പെട്ടു. തമിഴ്നാട് ഈ ആവശ്യത്തില്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച എങ്ങുമെത്താതെ പോയി. ആനമലയാറിലെ വൈദ്യുതി പദ്ധതി നിര്‍മിച്ച് നിയന്ത്രണം കൈയാളാന്‍ അവകാശം ലഭിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരമുള്ള കേരളത്തിന്റെ വിഹിതം കിട്ടിയാല്‍ മാത്രമേ ആനമലയാര്‍ പദ്ധതി പരിഗണിക്കുകയുള്ളൂവെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്.

ചീഫ് സെക്രട്ടറി ബാബു ജേക്കബ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ജെ. മാത്യു, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ ടി. കെ. ശശി, വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ കെ. സി. മനോഹരന്‍ എന്നിവരാണ് കേരള സംഘത്തിലുണ്ടായിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+