വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ച നിലയില്‍
കരിപ്പൂര്‍: ഡിസംബര്‍ 18 ശനിയാഴ്ച കരിപ്പൂരിലിറങ്ങിയ കുവൈത്ത്-മുംബൈ വിമാനത്തിലെ ടോയ്ലറ്റില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി.
മുംബൈയിലെ താണ രത്നഗിരി ശിവാജ് അപ്പാര്‍ട്ട്മെന്റിലെ ഹക്കീം ലിഖായത്ത് (47) ആണ് മരിച്ചത്. ഇയാളുടെ കൈയില്‍ മുംബൈയിലേക്കുള്ള ടിക്കറ്റുണ്ടായിരുന്നു.
യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹക്കീമിനെ മരിച്ച നിലയില്‍ കണ്ടത്. അകത്തു നിന്നും പൂട്ടിയിരുന്ന ടോയ്ലറ്റിന്റെ വാതില്‍ തകര്‍ത്താണ് അകത്തുകടന്നത്.
മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിമാനം തുടര്‍ന്ന് നാല് മണിക്കൂര്‍ വൈകിയാണ് കരിപ്പൂരില്‍ നിന്നും തിരിച്ചത്.












Click it and Unblock the Notifications