Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടവെള്ളക്ഷാമം പരിഹരിക്കാന്‍ പദ്ധതി

കൊച്ചി: കൊച്ചിയിലനുഭവപ്പെടുന്ന കുടിലെള്ള ക്ഷാമം പരിഹരിക്കാനുള്ള ഒരു വന്‍കിടപദ്ധതി സര്‍ക്കാര്‍ പരിഗണനയിലാണെന്ന് ജലവിഭവവകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ജലനിധി പദ്ധതിയെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയിലെ കുടിവെള്ള ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ ആ പ്രധാനപദ്ധതി നടപ്പാക്കുന്നതിന്റെ ഗൗരവം സര്‍ക്കാരിനു ബോധ്യമുണ്ടെന്നു അദ്ദേഹം പറഞ്ഞു.

നേരത്തെ ജലനിധി പദ്ധതി ഉദ്ഘാടനം ചെയ്യവെ സര്‍ക്കാരിന്റെ 100ദിന കര്‍മപരിപാടിയുടെ ഭാഗമായി 10 ലക്ഷം പേര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുവാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും 13ലക്ഷം പേര്‍ക്ക് എത്തിക്കാനായെന്നും മന്ത്രി അറിയിച്ചു.

ഗവണ്‍മെന്റിന്റെ സുതാര്യനടപടികള്‍ കാരണം തുടക്കത്തില്‍ 48 കോടി വകയിരുത്തിയിരുന്ന മൂവാറ്റുപുഴ വാലി പദ്ധതിക്കു വേണ്ടിയുള്ള തുക 700 കോടിയാക്കാന്‍ സാധിച്ചു. ഈ പദ്ധതി മുഴുവനായും നടപ്പിലായിക്കഴിഞ്ഞാല്‍ 7500 ഹെക്ടര്‍ ഭൂമിയിലേക്കു കൂടിയുള്ള ജലസേചനാവശ്യം പൂര്‍ത്തിയാക്കാനാവുമെന്നു കരുതുന്നതായും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+